About us


NIDHI ASSOCIATES I KANNUR I ENSO I INTELLIGENT HEADLIGHT BEAM ASIST I  LIGHT SYSTEM I  LIC INSURANCE

എന്‍സോ
ഓട്ടോമാറ്റിക് ഇന്‍റലിജന്‍റ് ഹെഡ് ലൈറ്റ് ബീം അസിസ്റ്റ്

ജീവന്‍റെ സുരക്ഷാവെളിച്ചം

രാത്രിയാത്രകളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം വിവേചനബുദ്ധിയില്ലാതെ ഹെഡ് ലൈറ്റ് ബീമുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണെന്ന്  പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. 
വാഹനാപകടത്തിൽപ്പെടുന്ന ഭൂരിപക്ഷം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ ആജീവനാന്തം കിടപ്പിലാവുകയോ ചെയ്യുന്നു. ഇവിടെയാണ് എന്‍സോ എന്ന രക്ഷകന്‍റെ ദൗത്യം.
ഹെഡ് ലൈറ്റ് ബീം ഏതുവേണമെന്ന് ഓട്ടോമാറ്റിക് ആയി തീരുമാനിച്ച് സ്വിച്ച് ചെയ്യുന്ന സംവിധാനമാണ് എന്‍സോയിലുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഹൈ എന്‍ഡ് റോബോട്ടിക്സും ഒത്തുചേരുന്ന ഓട്ടോമോട്ടീവ് സിസ്റ്റം. എതിരേയുള്ള വാഹനങ്ങളില്‍ നിന്ന് മുഖത്തടിക്കുന്ന പ്രകാശവും, ഉപയോഗിക്കുന്നയാളുടെ വാഹനത്തിന്‍റെ വേഗവും റോഡിലെ വെളിച്ചത്തിന്‍റെ അവസ്ഥയും കണക്കിലെടുത്ത് ഒരു ബുദ്ധിമാനെപ്പോലെ ചിന്തിച്ച്, റോബോട്ടിന്‍റെ കാര്യക്ഷമതയോടെ നിമിഷവേഗത്തില്‍ ശരിയായ ബീം തെരഞ്ഞെടുക്കുകയാണ് എന്‍സോ ചെയ്യുന്നത്.  
ഏതു വാഹനത്തിലും അതിന്‍റെ യഥാര്‍ത്ഥ വയറിംഗിന് ഒരു കേടുപാടും വരാതെ എന്‍സോ എളുപ്പത്തില്‍ സ്ഥാപിക്കാം. 100 ശതമാനം ഉപയോഗക്ഷമതയുള്ള കര്‍മ്മനിരതമായ സുരക്ഷാ ഉപകരണമാണ് എന്‍സോ.  ഹെഡ് ലാംപ് സ്വിച്ചുമായി ഒത്തുചേര്‍ന്ന്  ഇന്‍ബില്‍ട്ടായ ജിപിഎസ് സഹായത്തോടെ വേഗതയും മറ്റും കണക്കിലെടുത്താണ് എന്‍സോ പ്രവര്‍ത്തിക്കുക.

എന്‍സോ ഉപയോഗിക്കുന്ന വാഹനത്തില്‍ നിന്നുള്ള വെളിച്ചം ഉപയോക്താവിന് മാത്രമല്ല, എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഉപകാരപ്പെടും. ഉപയോക്താവിന്‍റെ സുരക്ഷയുടെയും കാഴ്ചാസുഖത്തിന്‍റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വരുത്താതെയാണ് എതിര്‍ഭാഗത്തെ വാഹനങ്ങള്‍ക്ക് കൂടി എന്‍സോ സുരക്ഷയൊരുക്കുന്നത്.

എതിരേ വരുന്ന വാഹനത്തില്‍ നിന്നുള്ള വെളിച്ചത്തിന്‍റെ തീക്ഷ്ണതയെ നിമിഷനേരത്തിനുള്ളില്‍ നിര്‍ണ്ണയിക്കാന്‍ എന്‍സോയ്ക്ക് കഴിയും. ഒപ്പം, ഉപയോക്താവിന്‍റെ വാഹനത്തിന്‍റെ വേഗവും പരിസരങ്ങളിലെയും തെരുവുവിളക്കുകളിലെയും വെളിച്ചവും നിമിഷനേരം കൊണ്ട് വിശകലനം ചെയ്താണ് എന്‍സോ ഉചിതമായ തീരുമാനമെടുക്കുക. കൃത്യസമയത്ത് കൃത്യവേഗത്തില്‍ കൃത്യമായ ബീം. അതാണ് എന്‍സോ.

നിലവിലുള്ള ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് എഞ്ചിനീയറിംഗും കണക്കിലെടുത്ത് വേണ്ട സമയത്ത് വേണ്ട ബീം തെരഞ്ഞെടുത്ത് നമ്മുടെയെല്ലാവരുടെയും ജീവന് സുരക്ഷാവെളിച്ചം ഒരുക്കുകയാണ് എന്‍സോ ചെയ്യുന്നത്.

... നിധി അസ്സോസിയേറ്റ്സ്,  കണ്ണൂർ.....

NIDHI ASSOCIATES
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.